കാപ്പി കുടിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. എന്നാല് അതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് വാസ്തവം.
കാപ്പികൊണ്ടും കാപ്പിപ്പൊടി കൊണ്ടും ഏറെ പ്രയോചങ്ങളാണ് നമുക്കുള്ളത്. നമ്മുടെ ചർമത്തിനും മുടിക്കും എന്തിന് നമ്മളെ പലരോഗങ്ങളിൽ നിന്നും രക്ഷിക്കാൻ പോലും ഇ കാപ്പിക്ക് കഴിയുന്നു.
രാവിലെ എഴുനേറ്റാലുടൻ ഒരു കപ്പ് കാപ്പി പലരുടെയും ശീലമാണ്. ഒരു ദിവത്തേക്ക് വേണ്ട ഉന്മേഷം മുഴുവൻ നൽകാൻ ആ ഒരു കപ്പ് കാപ്പിക്കു കഴിയും എന്നാണവരുടെ പക്ഷം.
കാപ്പി കുടി ശീലം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കാപ്പി കുടിയന്മാർക്ക് ചില രോഗങ്ങൾ ഒന്നും വരില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് മൂലം ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ഇതാ.
കാപ്പി പ്രമേഹ സാധ്യത കുറയുന്നു.
ദിവസം ആറ് കപ്പോ അതിൽ കൂടുതലോ കാപ്പി കുടിക്കുന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യത 22 ശതമാനം കുറവായിരിക്കും എന്ന് പഠനങ്ങൾ പറയുന്നു.
വൻകുടലിലെയും മലാശയത്തിലെയും അർബുദം തടയുന്നു.
മിതമായ അളവിലുള്ള കാപ്പികുടി പോലും കോളോറെക്ടൽ കാൻസർ സാധ്യത 26 ശതമാനം കുറയ്ക്കുന്നു. ദിവസം ഒരു കപ്പ് കാപ്പി കുടിക്കുന്നവർക്ക് കരളിലെ അർബുദ സാധ്യത 15 ശതമാനം കുറയുന്നു.
എൻഡോമെട്രിയൽ കാൻസർ സാധ്യത 8 ശതമാനവും കുറയ്ക്കുന്നു. കാപ്പി കുടിക്കുന്ന ശീലമുള്ളവർക്ക് വായിലെ അർബുദവും പ്രോസ്റ്റേറ്റ് അർബുദവും വരാനും സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു.
അൽഷിമേഴ്സ് തടയുന്നു.
കാപ്പി കുടി തലച്ചോറിനെ പായമാകലിൽ നിന്നും സംരക്ഷിക്കുന്നു. കാപ്പി കുടിയും തലച്ചോറിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നടത്തിയ പാനങ്ങളിൽ പതിവായി കാപ്പി കുടിക്കുന്നവർക്ക് അൾഷിമേഴ്സ്, ഡിമൻഷ്യ, സ്മൃതി നാശം ഇവയ്ക്കുള്ള സാധ്യത 16 ശതമാനം കുറവാണെന്നു കണ്ടു.
പ്രായമാകാതെ ചർമ്മത്തെ കാത്തു സൂക്ഷിക്കുന്നു.
കാപ്പിപ്പൊടി ശരീരത്തിന് വളരെ നല്ലരു പ്രകൃദത്ത കൂട്ടാണ്. കാപ്പിപ്പൊടിയുടെ ആന്റി ഓക്സിഡന്റ് സവിശേഷതകൾ ചർമ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് വളരെയേറെ സഹായിക്കുന്നു. കാപ്പിപ്പൊടി സുലഭായി കിട്ടുന്നതും വളരെയേറെ പ്രയോജനo നൽകുന്നതുമാണ്.
Also read:-Benefits of Aloevera for skin and Hair.
സൂര്യപ്രകാശം, അന്തരീക്ഷ മലിനീകരണം എന്നിവ മൂലം അകാലത്തിൽ പലരുടെയും ചർമ്മം വേഗം പ്രായമായ പോലെ അവസ്ഥ ഉണ്ടാകും. ഇത് ചെറുക്കാൻ കാപ്പിപ്പൊടി ഉപയോഗിച്ചുള്ള ഫേസ് പാക്കുകളിലൂടെ സാധിക്കും.കാപ്പിപ്പൊടി ഉപയോഗിച്ച് നമുക്ക് നമ്മുടെ ചർമത്തെ നല്ലതുപോലെ പരിപാലിക്കാൻ കഴിയും.
Also read:-Which is your skin type? How to find it..
ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നു.
ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ കാപ്പിപ്പൊടിതന്നെയാണ് ബെസ്റ്റ്. കാപ്പിപൊടിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ചർമ്മത്തിലെ ചുളിവുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു.
ചുരുങ്ങിയ ചിലവിൽ നിങ്ങളുടെ സൗന്ദര്യം നിലനിർത്താൻ സഹായിക്കുന്ന ഒരു അൽഭുതം തന്നെയാണ് കാപ്പിപ്പൊടി എന്നുവേണമെങ്കിൽ പറയാം.
Also read:-Let’s see what is the importance of milk for beauty.
മൃതകോശ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.
ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്ത് പുതിയവ ഉണ്ടാക്കാനും കാപ്പിപൊടിക്ക് കഴിയും. കാപ്പിപ്പൊടി ഉപയോഗിച്ചുള്ള ഫേസ് മസ്സാജ് ദിവസവും ശീലമാക്കുന്നതോടെ ചർമ്മത്തിന് ക്രമേണ നല്ല നിറവും ലഭിക്കും.
തരി തരിയായുള്ള കാപ്പിപ്പൊടി ബോഡി സ്ക്രബ്ബ് ആയും ഉപയോഗിക്കാവുന്നതാണ്. കാപ്പിപൊടിയിൽ അടങ്ങിയിരിക്കുന്ന കാഫിക് ആസിഡ് കൊളാജന്റെ ഉത്പാദനത്തെ ഉദ്ധീപിക്കുന്നതോടെ ചർമ്മം കൂടുതൽ ഉന്മേഷപ്രദമായി തീരുകയും ചെയ്യും.
Also read:-45 precautions for skin beauty and health..
മുടിയുടെ ആോഗ്യത്തിന്.
കാപ്പിപ്പൊടി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഉണ്ടാക്കുന്ന വിവിധ തരം ഹെയർ മാസ്കകൾ മുടിക്ക് കൂടുതൽ തിളക്കം നൽകാൻ സഹായിക്കും.
കാപ്പിപ്പൊടി ചേർത്ത് മുടി കഴുകിയാൽ മുടിക്ക് കൂടുതൽ തിളക്കവും മൃദുത്വവും ലഭിക്കുന്നതാണ്. താരൻ ഇല്ലാതാക്കാൻ കാപ്പിപ്പൊടി ഉപയോഗിച്ച് ശിരോ ചർമ്മം സ്ത്രബ്ബ് ചെയ്യുന്നതും നല്ലതാണ്.
Also read:-Benefits of Aloevera for skin and Hair.
മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
തലമുടിക്ക് കാപ്പി വളരെയധികം ഗുണം ചെയ്യുമെന്ന കാര്യം തെളിയിക്കപ്പെട്ടിട്ടുള്ള ഒന്നാണ് കാപ്പിപ്പൊടി . ഇത് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന മുടി കൊഴിച്ചിൽ ലക്ഷണങ്ങളെ കുറയ്ക്കുകയും മുടിയെ ആരോഗ്യ പൂർവ്വം സംരക്ഷിക്കുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
Also read:-If dry hair and skin is your problem, try this.
മുടി കൊഴിച്ചിലിനെ നേരിടാൻ.
ദുർബലമായ മുടി വേരുകൾ അസാധാരണമായ മുടി കൊഴിച്ചിലിലേക്ക് നയിക്കാൻ കാരണമായേക്കാം. അതുകൊണ്ട് തലമുടി കട്ടിയുള്ളതും ബലമുള്ളതുമാക്കി തീർക്കാനായി കാപ്പി സഹായിക്കുന്നു.
മുടിയുടെ സ്വാഭാവിക നിറം മെച്ചപ്പെടുത്തുന്നു.
മുടിയുടെ നിറം ഇരുണ്ടതും തിളക്കമുള്ളതുമാക്കി മാറ്റാനുള്ള ലളിതവും രാസ രഹിതവും ഏറ്റവും ഫലപ്രദവുമായ ഒരു വീട്ടുവൈദ്യമാണ് കോഫി.
നിങ്ങൾക്ക് കറുപ്പ് അല്ലെങ്കിൽ തവിട്ട് നിറമുള്ള മുടിയാണ് ഉള്ളതെങ്കിൽ, മുടിയുടെ നിറം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ പോഷകങ്ങൾ കോഫി നൽകുന്നു.
Also read If you have gray hair..? Here are the solution…
If you like to use coffee-based products. purchase with Amazon:- ://www.amazon.in/?ie=UTF8&ext_vrnc=hi&tag=googhydrabk-21&ascsubtag=_k_Cj0KCQjwzYGGBhCTARIsAHdMTQzbt-FUKisoY89oTSMxNaSNm0j5V9aBgk5UcHcpocGQyb5SPiMBnXwaAoQtEALw_wcB_k_&ext_vrnc=hi¶metername=g&gclid=Cj0KCQjwzYGGBhCTARIsAHdMTQzbt-FUKisoY89oTSMxNaSNm0j5V9aBgk5UcHcpocGQyb5SPiMBnXwaAoQtEALw_wcB